Sub Lead

പാക് പതാക വീശിയെന്ന ആരോപണം; എംഎസ്എഫ് പതാക തെറ്റായി രൂപകല്‍പ്പന ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് നേതാക്കള്‍

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ശക്തി പ്രകടനത്തിനിടെയായിരുന്നു കേസിന് ആധാരമായ സംഭവം. എന്നാല്‍, തെറ്റായി രൂപകല്‍പ്പന ചെയ്ത എംഎസ്എഫ് പതാകയാണ് തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്ന് നേതാക്കള്‍ വിശദീകരിച്ചു.

പാക് പതാക വീശിയെന്ന ആരോപണം; എംഎസ്എഫ് പതാക തെറ്റായി രൂപകല്‍പ്പന ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് നേതാക്കള്‍
X

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ എംഎസ്എഫ് കെഎസ്‌യു പ്രകടനത്തില്‍ പാകിസ്താന്‍ പതാക വീശിയെന്നാരോപിച്ച് പേരാമ്പ്ര പോലിസ് കേസെടുത്തത് തെറ്റായി ഡിസൈന്‍ ചെയ്ത എംഎസ്എഫ് പതാകയുടെ പേരിലെന്ന് നേതാക്കള്‍. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ശക്തി പ്രകടനത്തിനിടെയായിരുന്നു കേസിന് ആധാരമായ സംഭവം. എന്നാല്‍, തെറ്റായി രൂപകല്‍പ്പന ചെയ്ത എംഎസ്എഫ് പതാകയാണ് തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്ന് നേതാക്കള്‍ വിശദീകരിച്ചു.



വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടികള്‍ക്കൊപ്പം പാക് പതാകയുമായി സാമ്യമുള്ള പതാകയും ഉപയോഗിച്ചതായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പേരാമ്പ്ര പോലിസ് അറിയിച്ചു. നിയമ വിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കാന്‍ ശ്രമം, ജന്മനാടിനെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി ഐപിസിയിലെ 143, 147, 153, 149 വകുപ്പുകള്‍ പ്രകാരം മുപ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.

അതേ സമയം, എംഎസ്എഫിന്റെ പതാകയാണ് വിദ്യാര്‍ഥികള്‍ വീശിയതെന്ന് എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് തേജസ് ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ വലിയ കൊടി രൂപകല്‍പ്പന ചെയ്തപ്പോള്‍ അതിന്റെ അനുപാതം തെറ്റിയതാണ്. സാധാരണ കൊടിയില്‍ എംഎസ്എഫ് എന്ന് ചേര്‍ക്കാറുണ്ടെങ്കിലും ഇതില്‍ അത് ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു. ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് വൈകുന്നേരം കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it