തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ സ്വാശ്രയ കോളജ് മേധാവി: ഗുരുതര ആരോപണവുമായി എം ബി രാജേഷ്
ന്യൂനപക്ഷ ഏകീകരണം എന്നു പറഞ്ഞ് തന്റെ തോല്‍വിയെ എഴുതിത്തള്ളാനാവില്ല. തനിക്കെതിരേ നടന്ന നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മേധാവിയുള്‍പ്പെട്ട സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട്: തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. ന്യൂനപക്ഷ ഏകീകരണം എന്നു പറഞ്ഞ് തന്റെ തോല്‍വിയെ എഴുതിത്തള്ളാനാവില്ല. തനിക്കെതിരേ നടന്ന നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മേധാവിയുള്‍പ്പെട്ട സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. ചെര്‍പ്പുളശ്ശേരി ഓഫിസിലെ പീഡന വിവാദം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മലമ്പുഴ നിയോജക മണ്ഡലത്തില്‍ മാത്രമാണ് രാജേഷിന് മുന്നേറ്റമുണ്ടാക്കാന്‍ ആയത്. കൊങ്ങാട് നിസാര വോട്ടുകളുടെ ലീഡുമായി തൃപ്തിപ്പെടേണ്ടി വന്നു. മണ്ണാര്‍ക്കാട്, പാലക്കാട് മേഖലകളിലും ബാക്കി നിയമസഭ മണ്ഡലങ്ങളില്‍ ഏറെ പിന്നാക്കം പോയി. പീഡന ആരോപണം നേരിടേണ്ടി വന്ന പി കെ ശശി എംഎല്‍എ അടക്കം രാജേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
ലീഗിന്റെ തട്ടകമായ മണ്ണര്‍ക്കാട് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷമാണ് വി കെ ശ്രീകണ്ഠന്‍ നേടിയത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 12653 വോട്ടിനാണ് എന്‍ ഷംസുദ്ദീന്‍ ജയിച്ചു കയറിയതെങ്കില്‍ വി കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT