മകളെ കൊലപ്പെടുത്തി മാതാവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു
കോട്ടയം: 12 വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൂട്ടിക്കല്‍ ചപ്പാത്ത് കടവുകര കൊപ്ലിയില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി. ലൈജീനയുടെ ഭര്‍ത്താവ് വിദേശത്താണ്. ലൈജീനയും മകള്‍ ഷംനയും തനിച്ചാണ് താമസിച്ചരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയ കാര്യം അറിയിച്ച്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ ഷംനയെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് ലൈജീന കിണറ്റില്‍ ചാടിയത്. ലൈജീന മാനസിക രോഗത്തിന് ചികില്‍സയിലായിരുന്നുവെന്നും പറയപ്പെടുന്നു.
Mother killed her daughter, jumped into a well and tried to commit suicide
RELATED STORIES
മത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMT