ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലെ കൂട്ടക്കൊല: ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ വില്യം രാജകുമാരന്‍ ന്യൂസിലന്‍ഡിലേക്ക്
ഇതിനു മുന്നോടിയായി വെള്ളിയാഴ്ച ഹാഗ്‌ലേ പാര്‍ക്കില്‍ വന്‍ അനുസ്മരണ സമ്മേളനവും അരങ്ങേറും. നമ്മളൊന്നാണ് എന്ന് ബാനറില്‍ നടത്തുന്ന ചടങ്ങ് ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതിനും ഇരകളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനും വില്യം രാജകുമാരന്‍ അടുത്ത മാസം ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. കൂട്ടക്കൊലയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ദക്ഷിണ ദ്വീപ് നഗരത്തില്‍ നടന്ന ദേശീയ അനുസ്മരണച്ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
50 പേരുടെ ജീവന്‍ അപഹരിച്ച മസ്ജിദുകളിലെ നിഷ്ഠൂരമായ വെടിവയ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജകുമാരന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന രാജകുമാരന്‍ ഇരകള്‍ക്ക് ആദരാഞ്ജലയും അര്‍പ്പിക്കും.
ഇതിനു മുന്നോടിയായി വെള്ളിയാഴ്ച ഹാഗ്‌ലേ പാര്‍ക്കില്‍ വന്‍ അനുസ്മരണ സമ്മേളനവും അരങ്ങേറും. നമ്മളൊന്നാണ് എന്ന് ബാനറില്‍ നടത്തുന്ന ചടങ്ങ് ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നും അവര്‍ അറിയിച്ചു. ചടങ്ങില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോണ്‍ ഉള്‍പ്പെടെ 58 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കും. ആയിരക്കണക്കിനു പേര്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് പോപ് ഗായകന്‍ യൂസഫ് ഇസ്‌ലാമും പങ്കെടുക്കുന്നുണ്ട്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT