സഹോദരനൊപ്പം റോഡരികില്‍ നിന്ന പെണ്‍കുട്ടിക്കു നേരെ അസഭ്യം; നേരിട്ട് പെണ്‍കുട്ടി(വീഡിയോ)

പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം റോഡരികില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്കും നേരെ അസഭ്യം ചൊരിഞ്ഞവരെ നേരിട്ട് പെണ്‍കുട്ടി. മദ്യപിച്ച് ഓട്ടോയിലെത്തി അസഭ്യം പറഞ്ഞ രണ്ടു പേരെയാണ് പെണ്‍കുട്ടി ധീരമായി നേരിട്ടത്. പത്തനംതിട്ടയില്‍ വാഴമുട്ടത്ത് നടന്ന സംഭവം പലരും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സദാചാരോളികളുടെ കിളി പറത്തിയ ഈ കുട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞാണ് ചിലര്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
പെണ്‍കുട്ടിയും ഒരു സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം റോഡരികില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പേര്‍ ഓട്ടോയിലെത്തി കേട്ടാലറയ്ക്കുന്ന വിധത്തില്‍ അസഭ്യം പറഞ്ഞത്. ഇരുവരും മദ്യപിച്ചിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം വണ്ടി മാറ്റിയിടാന്‍ പറഞ്ഞപ്പോള്‍ ക്ഷമാപണം നടത്തിയ പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും ഇരുവരും അസഭ്യം പറയുകയായിരുന്നു. ഇതിനിടെ ഓട്ടോ ഓടിച്ചിരുന്നയാള്‍ ഫോണില്‍ ആരോടോ മോശമായ രീതിയില്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അല്‍പ്പസമയത്തിനു ശേഷം നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ അവരുടെ മുന്നില്‍ വച്ച് തന്നെ പെണ്‍കുട്ടി അസഭ്യം പറഞ്ഞവരെ നേരിടുകയായിരുന്നു. ആദ്യം മുതലുള്ള ദൃശ്യങ്ങളെല്ലാം പെണ്‍കുട്ടി റെക്കോഡ് ചെയ്തിരുന്നു. പെണ്‍കുട്ടികളും യുവാക്കളും മാസ്‌ക് ഉള്‍പ്പെടെയുള്ളവ ധരിച്ചിട്ടുണ്ടെങ്കിലും മദ്യപിച്ച് ഓട്ടോയിലെത്തിയവര്‍ കൊവിഡ് പ്രോട്ടോക്കോളൊന്നും പാലിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുണ്ട്.
Moral policing against young girl still road with brother
RELATED STORIES
63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMT