Sub Lead

മുഖ്യ മന്ത്രിയുടെ ദുരിതാശ്വസനിധിയേക്ക് സ്വരൂപിച്ച പണം സിപിഎം അനുകൂല സംഘടനാ നേതാവിന്റെ സ്വകാര്യ അക്കൗണ്ടില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നതിന് പകരം സിപിഎം അനുകൂല വ്യാപാരി സംഘടനാ നേതാവ് തന്റെ വ്യക്തി പരമായ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രതിഷേധമുയര്‍ത്തിയത്.

മുഖ്യ മന്ത്രിയുടെ ദുരിതാശ്വസനിധിയേക്ക് സ്വരൂപിച്ച പണം സിപിഎം അനുകൂല സംഘടനാ നേതാവിന്റെ സ്വകാര്യ അക്കൗണ്ടില്‍
X

കല്‍പറ്റ: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വിവാദം കനക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നതിന് പകരം സിപിഎം അനുകൂല വ്യാപാരി സംഘടനാ നേതാവ് തന്റെ വ്യക്തി പരമായ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രതിഷേധമുയര്‍ത്തിയത്.

സിപിഎമ്മിന് കീഴിലുള്ള വ്യാപാരി വ്യവസായി സമതി ജില്ലാ സിക്രട്ടറിയാണ് പ്രതിക്കൂട്ടില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളോ സംഘടനകളോ സംഭാവനകള്‍ നല്‍കാനാഗ്രഹിക്കുന്നുവെങ്കില്‍ വൈകീട്ട് വരെ സ്വീകരിക്കുമെന്നും അതിനായി താഴെക്കാണുന്നഗൂഗിള്‍പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും പണമയക്കാമെന്ന് കാണിച്ച് സ്വന്തം ബേങ്ക് അക്കൗണ്ട് നല്‍കി മെസേജ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടതാണ് വിവാദമായത്. സമിതിയുടെ ജില്ലാ സിക്രട്ടറി കൂടിയായ വി കെ തുളസീദാസാണ് സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്. പിന്നീട് ഈസന്ദേശം ഗ്രൂപ്പില്‍ നിന്നും ചിലര്‍ പുറത്തേക്ക് ഫോര്‍വേഡ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടനിലക്കാര്‍ പണം സ്വീകരിക്കരുതെന്ന നിയമമുള്ളപ്പോള്‍ സിപിഎം നേതാവ് തന്നെ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചതിനെതിരേ ഗ്രൂപ്പില്‍ തന്നെ വിവാദമുയരുകയായിരുന്നു. ഇത് പിന്നീട് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടോടെ പുറത്ത് പ്രചരിക്കുകയും ചെയ്തു.

അതേസമയം,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി നേതാവ് സ്വന്തം അക്കൗണ്ടിലൂടെ പണം പിരിച്ചു എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വ്യാപാരിവ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമിതി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റികള്‍ മുഖാന്തിരം പിരിച്ചെടുത്ത തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം അടച്ച് രസീറ്റ് കൈപറ്റിയിട്ടുണ്ട്. നിലവില്‍ 92000 രൂപയാണ് അടച്ചിട്ടുള്ളത്. സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നിലവില്‍ 26250 രൂപയും ബാക്കി ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികള്‍ സമിതി അംഗങ്ങളായ വ്യാപാരികളില്‍ നിന്ന്പിരിച്ചെടുക്കുകയാണ് ചെയ്തത്. പിരിച്ചെടുത്ത തുകയുടെ കണക്ക് ജില്ലാ കമ്മിറ്റിയില്‍ കൃത്യമായി ബോധിപ്പിച്ചാണ് സംസ്ഥാന കമ്മിറ്റിക്കു നല്‍കിയത്. പണം സ്വരൂപിച്ചതും അടച്ച തുക സംബസിച്ചും യാതൊരു ആക്ഷേപവും ഇല്ലാതിരിക്കേ ബാലിശമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. വ്യക്തികളെ തേജോവധം ചെയ്യുന്നതിനും സംഘടനയെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Next Story

RELATED STORIES

Share it