Sub Lead

''മൂന്നെണ്ണത്തിന്റെ കാര്യമല്ലേയുള്ളൂ; ഗ്യാന്‍വാപി മസ്ജിദും ശാഹീ ഈദ്ഗാഹ് മസ്ജിദും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാം'' മോഹന്‍ ഭഗ്‌വത്

മൂന്നെണ്ണത്തിന്റെ കാര്യമല്ലേയുള്ളൂ; ഗ്യാന്‍വാപി മസ്ജിദും ശാഹീ ഈദ്ഗാഹ് മസ്ജിദും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാം മോഹന്‍ ഭഗ്‌വത്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാവുന്നതാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വത്. ഈ രണ്ടു സ്ഥലങ്ങളും ഹിന്ദുക്കള്‍ക്ക് വേണമെന്ന ആവശ്യത്തെ ആര്‍എസ്എസ് പിന്തുണക്കുന്നതായും മോഹന്‍ ഭഗ്‌വത് പറഞ്ഞു. ആര്‍എസ്എസുകാര്‍ക്ക് ഈ ക്ഷേത്രപ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ബാബരി മസ്ജിദ് കാര്യത്തില്‍ മാത്രമാണ് ആര്‍എസ്എസ് നേരിട്ട് ഇടപെട്ടത്. അത് വിജയം കണ്ടു. ഇനി ആര്‍എസ്എസ് മറ്റു ക്ഷേത്രപ്രസ്ഥാനങ്ങളില്‍ നേരിട്ട് ഭാഗമില്ല. പക്ഷേ, ഹിന്ദുക്കള്‍ക്ക് കാശിയും മധുരയും അയോധ്യയും പ്രധാനമാണ്. രണ്ടെണ്ണം ദൈവങ്ങളുടെ ജനനസ്ഥലങ്ങളാണ്, ഒരെണ്ണം വാസസ്ഥലമാണ്. ഹിന്ദുസമൂഹം അവ ചോദിക്കും. ആര്‍എസ്എസ് ആ പ്രസ്ഥാനങ്ങളുടെ ഭാഗമാവില്ല. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം. ഈ മൂന്നു പ്രദേശങ്ങളും മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണെങ്കില്‍ അത് സാഹോദര്യം കാണിക്കും. ഈ മൂന്നെണ്ണം ഒഴിച്ച് മറ്റു സ്ഥലങ്ങളില്‍ ക്ഷേത്രമോ ശിവലിംഗമോ അന്വേഷിക്കരുതെന്നും മോഹന്‍ ഭഗ്‌വത് പറഞ്ഞു.

Next Story

RELATED STORIES

Share it