Sub Lead

ബംഗ്ലാദേശിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം; കാളിക്ക് ബലി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്

ബംഗ്ലാദേശിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം; കാളിക്ക് ബലി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്
X

പറ്റ്‌ന: ബിഹാറിലെ മധുബനിയില്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളിയെ ആക്രമിച്ചു. സുപോല്‍ സ്വദേശിയായ മുഹമ്മദ് മുര്‍ഷിദ് ആലമാണ് പുതുവല്‍സര ദിനത്തില്‍ ആക്രമണത്തിന് ഇരയായത്. മധുബനിയില്‍ തൊഴില്‍ അന്വേഷിച്ചു പോയ ആലത്തിനെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് അമ്പതോളം പേര്‍ വരുന്ന സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാളിക്ഷേത്രത്തില്‍ ബലി നല്‍കുമെന്നും ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി രാജാനഗര്‍ പോലിസ് അറിയിച്ചു. എഐഎംഐഎം നേതാവ് ആദില്‍ ഹസന്‍ ആക്രമണത്തെ അപലപിച്ചു. ബംഗാളില്‍ അടുത്തിടെ നടക്കുന്ന മുന്നാമത്തെ മാരകമായ ആള്‍ക്കൂട്ട ആക്രമണം ആണിത്. മുഹമ്മദ് അത്തര്‍ ഹുസൈന്‍ എന്നയാളെ നവാദയില്‍ വച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. അതിന് മുമ്പ് അല്‍താഫ് അന്‍സാരിയേയും കൊലപ്പെടുത്തി.

Next Story

RELATED STORIES

Share it