Sub Lead

രാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന് നേരിട്ട് പങ്കെന്ന് കോണ്‍ഗ്രസ്‌

ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിര്‍ദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന് നേരിട്ട് പങ്കെന്ന് കോണ്‍ഗ്രസ്‌
X

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫിന് പങ്കെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ആരോപണമുന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിര്‍ദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വീണാ ജോര്‍ജിന്റെ സ്റ്റാഫ് പങ്കെടുത്തുവെന്ന കാര്യം പുറത്തുവരുന്നു. പോലിസ് അക്കാര്യം അന്വേഷിക്കാന്‍ തയ്യാറാകണം' - അദ്ദേഹം ആവശ്യപ്പെട്ടു. അതേസമം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തത് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ സംഘടനാ രീതി പരിശോധിച്ചാല്‍ ഉന്നത നേതൃത്വം അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് വ്യക്തമാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തില്‍ ബിജെപി വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് സഹായകമാകുന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് പറഞ്ഞതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സിപിഎമ്മിന് പല അജണ്ടകളുമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെ അവര്‍ക്ക് സന്തോഷിപ്പിക്കേണ്ടതുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. അതിനുവേണ്ടിയാകാം അക്രമം നടത്തിയത്. നഗ്‌നമായ താണ്ഡവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it