മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
BY BSR7 Oct 2020 3:11 PM GMT
X
BSR7 Oct 2020 3:11 PM GMT
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് രണ്ട് മന്ത്രിമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ വൈദ്യുതി മന്ത്രി എം എം മണിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ജലീല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും. നേരത്തേ ധനമന്ത്രി തോമസ് ഐസക്, വ്യവസായി മന്ത്രി ഇ പി ജയരാജന്‍, കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടിയിരുന്നു. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയുള്ളതിനാല്‍ മന്ത്രി എംഎം മണിക്ക് അതീവ ശ്രദ്ധയും പരിചരണവുമാണ് നല്‍കുന്നത്.
Next Story
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT