Sub Lead

ഉദ്ഘാടന വേദിയ്ക്ക് സമീപം ഹോണ്‍ അടിച്ച് സ്വകാര്യബസ്; പെര്‍മിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാര്‍

ഉദ്ഘാടന വേദിയ്ക്ക് സമീപം ഹോണ്‍ അടിച്ച് സ്വകാര്യബസ്; പെര്‍മിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാര്‍
X

കോതമംഗലം: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പങ്കെടുത്തു കൊണ്ടിരിക്കെ അമിത വേഗതയിലെത്തി ഹോണ്‍ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഗണേഷ് കുമാര്‍ ഇങ്ങനെ പറഞ്ഞു ''ബഹുമാനപ്പെട്ട എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയര്‍ എഞ്ചിന്‍ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാന്‍ഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?''. ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നിടത്ത് പോലും ഇത്രയും വേഗതയില്‍ വാഹനം ഓടിക്കുന്നതെങ്കില്‍ പൊതുവഴിയില്‍ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു.

Next Story

RELATED STORIES

Share it