- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിഹിറിന്റെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലിസ്

കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് പോലിസ്. സ്‌കൂളില്‍ വിദ്യാര്‍ഥി റാഗ് ചെയ്യപ്പെട്ടതിന് തെളിവുകള്‍ ഇല്ലെന്നും ആത്മഹത്യയുടെ കാരണം കുടുംബപ്രശ്‌നങ്ങളാണെന്നും ആരോപിക്കുന്ന റിപോര്‍ട്ട് പുത്തന്‍കുരിശ് പോലിസ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കി.
2025 ജനുവരി 15നാണ് തൃപ്പുണിത്തുറയിലെ ഫ്ളാറ്റില്‍ നിന്നും ചാടി മിഹിര്‍ ജീവനൊടുക്കിയത്. സ്‌കൂളില്‍നിന്ന് നേരിട്ട റാഗിങ്ങാണ് മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചാറ്റുകളും ഹാജരാക്കി. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പോലിസ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും റാഗിങ് ആരോപണത്തിന് തെളിവുകളില്ലെന്നും പോലിസ് പറയുന്നു.












