Sub Lead

മെട്രോ സ്‌റ്റേഷന്‍ നിര്‍മാണത്തിനിടെ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ പെട്ട് തൊഴിലാളി മരിച്ചു

മെട്രോ സ്‌റ്റേഷന്‍ നിര്‍മാണത്തിനിടെ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ പെട്ട് തൊഴിലാളി മരിച്ചു
X

കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷന്‍ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍(28) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കാക്കനാട് ആണ് സംഭവം. മണ്ണ് കൊണ്ടുവന്ന ടിപ്പര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍പ്പെട്ടായിരുന്നു അപകടം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അഹമ്മദ് മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കും. ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആഭ്യന്തര അന്വേഷണവും നടത്തും.

അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കും. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രൊജക്ട് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it