മാനസികാസ്വാസ്ഥ്യമുള്ള യുവതി സഹോദരിയുടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
തിരുവനന്തപുരം: മാനസിക അസ്വസ്ഥതയുള്ള യുവതി സഹോദരിയുടെ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോട് കൊണ്ണിയൂര്‍ സൈമണ്‍ റോഡിലണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിന്റെ മൂന്നാമത്തെ മകനായ അനന്തുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവ ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിളപ്പില്‍ശാല പോലിസും കാട്ടാക്കട അഗ്നിരക്ഷാസേനയുമെത്തി കുഞ്ഞിനെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വിളപ്പിന്‍ശാല പോലിസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠന് എന്നയാളുടെ മകനാണ് അനന്തു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതിനാല്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പോലിസ് പറഞ്ഞു.
RELATED STORIES
പരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMTപാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTഅമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ആക്രമണം; വാഹനങ്ങള്‍ അടിച്ചു...
6 May 2024 6:47 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMT