Sub Lead

മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികില്‍സയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്. ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികില്‍സയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

സ്‌റ്റൈപന്റ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. മൂവായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കും. പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്‌റ്റൈപന്റ് 2015നു ശേഷം വര്‍ധിപ്പിച്ചിട്ടില്ല.

Next Story

RELATED STORIES

Share it