Sub Lead

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹരജിയിലാണ് ഇന്ന് വാദം കേള്‍ക്കല്‍.

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
X

ഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിയെ ചോദ്യംചെയ്ത് മീഡിയവണ്‍ ഫയല്‍ ചെയ്ത ഹരജിയില്‍ അന്തിമവാദമാണ് ഇന്ന് കേള്‍ക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാവും കേസ് പരിഗണിക്കുക.

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹരജിയിലാണ് ഇന്ന് വാദം കേള്‍ക്കല്‍. കേന്ദ്രനടപടി മരവിപ്പിച്ച്, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹരജിയില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം സമര്‍പ്പിച്ച സീല്‍ഡ് കവര്‍ പരിശോധിച്ച ശേഷമാണു സുപ്രിംകോടതി ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

മീഡിയവണ്‍ ചാനല്‍ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ, തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെയുഡബ്ല്യുജെ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകരായ മുകള്‍ റോത്തഗി, ദുഷ്യന്ത് ദവെ, ഹുസേഫാ അഹമ്മദി എന്നിവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.

Next Story

RELATED STORIES

Share it