- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചു; എംസി ജോസഫൈനെതിരേ പരാതി
89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം.

പത്തനംതിട്ട: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരേ പരാതി. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി. വൃദ്ധയെ അയൽവാസി മർദിച്ചെന്ന പരാതി അന്വേഷിക്കാൻ ഫോണിൽ വിളിച്ചപ്പോഴാണ് അധിക്ഷേപിച്ച് സംസാരിച്ചതെന്ന് വൃദ്ധയുടെ ബന്ധു പറയുന്നു.
കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ലക്ഷമിക്കുട്ടിയമ്മ പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 89-കാരിയെ അയൽവാസി വീട്ടിൽ കയറി മർദ്ദിച്ചിരുന്നു. സംഭവത്തിൽ ലക്ഷമിക്കുട്ടിയമ്മയും കുടുംബവും പരാതിയുമായി പോലിസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 28-ന് അടൂരിൽ നടക്കുന്ന വനിത കമ്മീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ വിളിച്ചത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിയോട് അമ്പത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിങ്ങിന് എത്താനായിരുന്നു വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്സൈറ്റിൽ നിന്നും ഫോൺ നമ്പർ എടുത്തു അതിൽ വിളിച്ചു.
വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിങ്ങിൻ്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.
89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലല്ലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















