Sub Lead

റമദാനില്‍ മുസ്‌ലിം പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തതിനെ വിമര്‍ശിച്ച് മായാവതി

റമദാനില്‍ മുസ്‌ലിം പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തതിനെ വിമര്‍ശിച്ച് മായാവതി
X

ലഖ്‌നോ: റമദാന്‍ മാസത്തില്‍ മുസ്‌ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ എടുത്തുമാറ്റുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. എല്ലാ മതങ്ങളെയും തുല്യമായും പക്ഷപാതമില്ലാതെയും പരിഗണിക്കണമെന്ന് മായാവതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

''ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മതേതര രാജ്യമാണ്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മതങ്ങളുടെയും വിശ്വാസികളോട് തുല്യതയോടെ പെരുമാറണം. മതപരമായ കാര്യങ്ങളില്‍ മുസ്‌ലിംകളോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. മതപരമായ ആഘോഷങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഇളവുകളും എല്ലാവര്‍ക്കും ഒരു പോലെയായിരിക്കണം. പക്ഷേ, അങ്ങിനെ നടക്കുന്നതായി തോന്നുന്നില്ല. വിവേചനത്തോടെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് സമാധാനത്തെയും ഐക്യത്തെയും ബാധിക്കും.''-മായാവതി പറഞ്ഞു.

Next Story

RELATED STORIES

Share it