Sub Lead

മതിലിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു

മതിലിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
X

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിള്‍ക്ലബ്ബിന്റെ മതില്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബിഹാര്‍ സ്വദേശികളായ രത്തന്‍ മണ്ഡല്‍, ഗുഡുകുമാര്‍ എന്നിവരാണ് മതില്‍ ഇടിഞ്ഞുവീണു മരിച്ചത്. മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ വിജയദാസാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. റൈഫിള്‍ ക്ലബിന്റെ മതിലിന്റെ തേപ്പുപണിക്കെത്തിയതായിരുന്നു തൊഴിലാളികള്‍. സമീപത്ത് ജെസിബി ഉപയോഗിച്ചു മണ്ണു നീക്കുന്ന ജോലിയും നടന്നിരുന്നു. ജെസിബിയുടെ പ്രകമ്പനത്തെ തുടര്‍ന്നു മതില്‍ ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്കു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it