Sub Lead

മദ്‌റസാ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍, പ്രതികളെ പിന്തുണച്ച് വിഎച്ച്പി

കിരണ്‍ കുമാര്‍ (26), ഗോപാല്‍ (25), സുഭാഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പത്തിന് പാവൂര്‍ ഗ്രാമത്തിലെ മലാരയില്‍ സ്ഥിതി ചെയ്യുന്ന മദ്‌റസയിലേക്ക് പോയ മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയാണ് അതിക്രമം ഉണ്ടായത്.

മദ്‌റസാ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍, പ്രതികളെ പിന്തുണച്ച് വിഎച്ച്പി
X

ബെംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിന് സമീപത്തെ ഉള്ളാളില്‍ പ്രായപൂര്‍ത്തിയാവാത്ത മദ്‌റസാ വിദ്യാര്‍ഥിനികളെ വഴിയില്‍ തടയുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നു പേരെ മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. കിരണ്‍ കുമാര്‍ (26), ഗോപാല്‍ (25), സുഭാഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പത്തിന് പാവൂര്‍ ഗ്രാമത്തിലെ മലാരയില്‍ സ്ഥിതി ചെയ്യുന്ന മദ്‌റസയിലേക്ക് പോയ മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയാണ് അതിക്രമം ഉണ്ടായത്.

മലാര്‍ പാലത്തിന് സമീപം ഇരുന്ന മൂന്ന് പേര്‍ പെണ്‍കുട്ടികളോട് ഉഗ്‌നനാബൈലിലേക്കുള്ള വഴി ചോദിച്ചു. പെണ്‍കുട്ടികള്‍ വഴി കാണിക്കുമ്പോള്‍ അവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈയില്‍ കടിച്ച് പെണ്‍കുട്ടി രക്ഷപ്പെടുകയും മദ്രസയിലെത്തി അധ്യാപകരെ സംഭവം അറിയിക്കുകയുമായിരുന്നു. അതിനിടെ മറ്റു രണ്ടു വിദ്യാര്‍ഥിനികളെയും സംഘം പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

മദ്‌റസ അധികൃതര്‍ സംഭവം പോലിസില്‍ അറിയിക്കുകയും പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗ ശ്രമം, കൊലപാതകശ്രമം തുടങ്ങിയ പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

പ്രതികളെ പിന്തുണച്ച് വിഎച്ച്പി

അതിനിടെ, പ്രതികളെ പിന്തുണച്ച് വിഎച്ച്പി രംഗത്തുവന്നു. നിരപരാധികളെ കേസില്‍ പ്രതിചേര്‍ത്തെന്നാണ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആരോപണം. പ്രതികളെ അറസ്റ്റ് ചെയ്ത പോലിസിനെതിരേ നടപടിയെടുക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആളുകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും സംഭവ സമയത്ത് അവര്‍ മറ്റെവിടെയൊ ആയിരുന്നുവെന്നും വിഎച്ച്പി അവകാശപ്പെട്ടു.

അതേസമയം, ഈ വിഷയം ഗൗരവമായി കാണാനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മംഗലാപുരം എംഎല്‍എയും മുന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുമായ യു ടി ഖാദര്‍ ജില്ലാ ഭരണകൂടത്തോടും പോലിസ് വകുപ്പിനോടും ആവശ്യപ്പെട്ടു. പ്രതിയുടെ കൈ കടിച്ച് രക്ഷപ്പെട്ട് മദറസയിലെത്തി അധ്യാപകനെ അറിയിക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it