Sub Lead

മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തു;ആദിവാസിയെ വെട്ടിക്കൊന്നു

മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തു;ആദിവാസിയെ വെട്ടിക്കൊന്നു
X

പാലക്കാട്: തളികക്കല്ല് ആദിവാസി ഉന്നതിയില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍. തളികക്കല്ല് രാജാമണി(47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാഹുലിനെ പോലിസ് തിരയുന്നു. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയില്‍ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുല്‍, രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി 9 മണിയോടെയാണ് സംഭവം. മംഗലംഡാം പോലിസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it