Sub Lead

ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു
X

ലഖ്‌നോ: ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി(52) സന്യാസം സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹാകുംഭമേളയിലാണ് നടി സന്യാസം സ്വീകരിച്ചത്. ഇനി മുതല്‍ മായ് മംമ്ത നന്ദ്ഗിരി എന്ന പേരിലായിരിക്കും അറിയപ്പെടുക. മഹാമണ്ഡലേശ്വര്‍ എന്ന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കിന്നര്‍ അഖാഡയുടെ ഭാഗമായുള്ള സന്യാസ സംഘത്തിലാണ് മംമ്ത ചേര്‍ന്നിരിക്കുന്നത്. അഖില്‍ ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരിയുമായും ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.

''ഞാന്‍ 40-50 സിനിമകളില്‍ അഭിനയിച്ചു. 25 പ്രൊജക്ടുകള്‍ ഒഴിവാക്കിയാണ് സിനിമ വിട്ടത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഞാന്‍ സന്യാസം സ്വീകരിച്ചത്.''-മംമ്ത കുല്‍ക്കര്‍ണി പറഞ്ഞു.

ഭര്‍ത്താവ് വിക്കി ഗോസ്വാമിക്കൊപ്പം ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് കഴിഞ്ഞ 25 വര്‍ഷമായി മംമ്ത താമസിച്ചിരുന്നത്. ഈ മാസം തുടക്കത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. നേരത്തെ ഇവര്‍ക്കെതിരേ 2,000 കോടി രൂപയുടെ ലഹരിവസ്തു കേസുണ്ടായിരുന്നു. ഈ കേസ് 2024ല്‍ ഹൈക്കോടതി റദ്ദാക്കി. മലയാളത്തില്‍ ചന്ദാമാമ എന്ന സിനിമയില്‍ മംമ്ത അഭിനയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it