Sub Lead

ഫാത്തിമ ഫിദയുടെ മരണം; സ്‌കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍ കൗണ്‍സില്‍

ഫാത്തിമ ഫിദയുടെ മരണം; സ്‌കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍ കൗണ്‍സില്‍
X

മമ്പാട്: മമ്പാട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ ഫിദയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ സ്‌കൂളിലേക്ക് ബഹുജന റാലി നടത്തി. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.

ലോക്കല്‍ പോലിസിന്റെ അന്വേഷം തൃപ്തികരമല്ലാത്തതുകൊണ്ട് അന്വേഷണം െ്രെകംബ്രാഞ്ചിന് വിടണം എന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സവാദ് ആലിപ്ര ആവശ്യപ്പെട്ടു. മലപ്പുറം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. സാദിഖ് നടത്തൊടി ഉദ്ഘാടനം ചെയ്തു. സി പി നദീറ, കെ പി മുസ്തഫ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ സജ്ജാദ് സംസാരിച്ചു.സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 500 ഓളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it