Sub Lead

സഭാകേസ് റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതിയില്‍

വിവിധ കോടതികളില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രിംകോടതി ഇന്നു പരിഗണിക്കുന്നത്.

സഭാകേസ് റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ സ്വമേധയാ ലിസ്റ്റ് ചെയ്ത കേസ് സുപ്രിംകോടതി ഇന്നു പരിഗണിക്കും.വിവിധ കോടതികളില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രിംകോടതി ഇന്നു പരിഗണിക്കുന്നത്. ഇരുനൂറോളം കേസുകളുടെ കാര്യത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് എന്തു തീരുമാനമെടുക്കുമെന്നാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ ഉറ്റുനോക്കുന്നത്.

ഇടവകാംഗങ്ങളുടെ മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കുന്നത് അവകാശമാക്കി സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്.ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ച് പുറത്തിറങ്ങിയിട്ടില്ലാത്തതിനാല്‍ അതിനെ ചോദ്യംചെയ്യുന്ന കേസുകളില്ല.

മലങ്കര സഭയ്ക്കുകീഴിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാന്‍ എല്ലാ കോടതികള്‍ക്കും ബാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രിംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുതെന്നും അങ്ങനെയുണ്ടായാല്‍ വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പുനല്‍കി. തുടര്‍ന്ന്, വിവിധ കോടതികളിലെ കേസുകളുടെ കണക്ക് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it