Sub Lead

വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു; മഹാരാഷ്ട്രയിൽ പ്രതിസന്ധി തുടരുന്നു

നിലവില്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടിസ് അയച്ചിട്ടുണ്ട്.

വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു; മഹാരാഷ്ട്രയിൽ പ്രതിസന്ധി തുടരുന്നു
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയുടെ ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. വിമത വിഭാഗത്തോടൊപ്പമുള്ള മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കാനുള്ള നടപടി ഉദ്ധവ് താക്കറെ ആരംഭിച്ചുകഴിഞ്ഞു.

നിലവില്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടിസ് അയച്ചിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ഇവര്‍ നിലപാട് വ്യക്തമാക്കണം എന്നാണ് നിദേശം. ഇതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ബിജെപിയും വിമത ശിവസേനാ വിഭാഗവും ഊര്‍ജ്ജിതമാക്കുന്നുണ്ട്.

ഇതിനിടെ വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡേ വഡോദരയില്‍വെച്ച് കഴിഞ്ഞ ദിവസം ദേവേന്ദ്ര വഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു എന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it