എന്‍സിപി വനിതാ നേതാവിനെ നടു റോഡില്‍ കഴുത്തറുത്ത് കൊന്നു
എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ 39കാരിയായ രേഖ ഭൗസാഹേബ് ജാരെയാണ് കൊല്ലപ്പെട്ടത്.

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി വനിതാ നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കഴുത്തറുത്ത് കൊന്നു. എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ 39കാരിയായ രേഖ ഭൗസാഹേബ് ജാരെയാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച അഹമ്മദ്‌നഗര്‍ ജില്ലയിലാണ് സംഭവം. രേഖ പുനെയില്‍ നിന്ന് അമ്മ, മകന്‍, സുഹൃത്ത് എന്നിവര്‍ക്കൊപ്പം കാറില്‍ അഹമ്മദ് നഗറിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.
രേഖയുടെ കാര്‍ അക്രമി സംഘം സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നതോടെ ക്രുദ്ധരായ സംഘം നടുറോഡില്‍ ബൈക്ക് ബൈക്ക് കുറുകെയിട്ട് കാര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ അക്രമി സംഘത്തിലൊരാള്‍ കത്തിയെടുത്ത് രേഖയുടെ കഴുത്ത് മുറിക്കുകയായിരുന്നു.രേഖയുടെ ബന്ധുക്കള്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ലെന്ന് പോലിസ് പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
മല്‍സരത്തിനിടെ ഹൃദയാഘാതം; ജര്‍മ്മന്‍ ബോക്സര്‍ മുസാ യമാഖിന് അന്ത്യം
19 May 2022 5:46 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
19 May 2022 4:33 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്; നിഖാത്ത് സെറീന് ഫൈനലില്‍
19 May 2022 5:29 AM GMTറഫറിയെ മര്‍ദ്ദിച്ചു; ഗുസ്തി താരം സതേന്ദര്‍ മാലിഖിന് ആജീവനാന്ത വിലക്ക്
17 May 2022 6:00 PM GMTതോമസ് കപ്പിലെ ജയം; ഇന്ത്യന്‍ ബാഡ്മിന്റണിന് '1983ലെ മുഹൂര്‍ത്തം'
16 May 2022 3:54 PM GMTഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ട്; ഇന്ത്യക്ക് നിരാശ
16 May 2022 2:47 PM GMT