ബിഹാറില്‍ നിരവധി ദലിത് കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു

പട്ന: രാജ്യത്ത് മതപരിവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചകള്‍ രൂക്ഷമാവുന്നതിനിടെ ദലിത് സമുദായത്തില്‍പ്പെട്ട നിരവധി പേര് കഴിഞ്ഞ ഒരു മാസത്തിനിടെ ബീഹാറിലെ ഗയ ജില്ലയില്‍ ക്രിസ്തുമതം സ്വീകരിച്ചു. ഗയ ജില്ലയിലെ നെയ്ലി പഞ്ചായത്തിന് കീഴിലുള്ള ബെല്‍വാഡി ഗ്രാമത്തിലാണ് മതപരിവര്‍ത്തനം നടന്നത്. എന്നാല്‍, മതംമാറ്റം തങ്ങളുടെ ഇഷ്ടത്തോടെയാണെന്നും ക്രിസ്തുമതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിക്കുകയോ വശീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
കേവ്ല ദേവി എന്ന സ്ത്രീയുടെ മകനിലൂടെയാണ് മഹാദലിത(ഹിന്ദു)രുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം ആരംഭിച്ചത്. ഇവരുടെ മകന് ദീര്‍ഘകാലമായി രോഗിയായിരുന്നു. നിരവധി ചികില്‍സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ചികില്‍സാ സഹായത്തിനായി ക്രിസ്ത്യാനികളുടെ സഹായം തേടണമെന്ന് ആരോ നിര്‍ദേശിച്ചതനുസരിച്ച് കുട്ടിയുടെ ചികില്‍സയ്ക്കായി കെവ്ല ദേവി അവരുമായി ബന്ധപ്പെട്ടു. താമസിയാതെ മകന് രോഗാവസ്ഥയില്‍ നിന്ന് സുഖം പ്രാപിച്ചതാണ് ഇതിനു കാരണമെന്ന് പ്രദേശവാസിയായ മഞ്ജി പറഞ്ഞു. കെവ്ലയും കുടുംബവും ഉടന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. താമസിയാതെ അവരെ പിന്തുടര്ന്ന് ഇതേ സമുദായത്തിലെ മറ്റു പലരും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നും ബെല്‍വാഡി ഗ്രാമവാസിയായ രാജു മഞ്ജി പറഞ്ഞു. ഇവിടെ സ്ഥിതിഗതികള്‍ സാധാരണമായിരുന്നു. തുടര്‍ന്ന്, ഞങ്ങളുടെ സമുദായത്തിലെ ആളുകള്‍ അടുത്തുള്ള വാജിദ്പൂര്‍ ഗ്രാമത്തിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോകാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ചു. ഒരു മഹാദലിത് ആയതിനാല്‍ ഗ്രാമത്തിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമാണ്. ഈ പ്രദേശത്ത് ജാതീയത ഇപ്പോഴും ശക്തമാണ്. സമീപ ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന ചില ക്ഷേത്രങ്ങളിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിച്ചിട്ടില്ല. അത്തരമൊരു കാര്യം ഒരു സഭയില്‍ സംഭവിക്കുന്നില്ല. ആര്‍ക്കും പോയി ദൈവത്തെ ആരാധിക്കാന്‍ കഴിയുന്ന സ്ഥലമാണിതെന്നും രാജേശ്വര് മഞ്ജി പറഞ്ഞു.
നൂറോളം ഗ്രാമീണര്‍ ക്രിസ്തുമതം സ്വീകരിച്ചതായും മറ്റുള്ളവര്‍ ഉടന്‍ തന്നെ ഇത് പിന്തുടരുമെന്നും അവര്‍ പറഞ്ഞു. 'ക്രിസ്തീയ മതം സ്വീകരിക്കുക എന്നത് നമ്മുടെ സ്വന്തം തീരുമാനമാണ്. ആരും ഞങ്ങളെ നിര്‍ബന്ധിക്കുകയോ വശീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Mahadalit Families in Bihar Village Convert to Christianity
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT