Sub Lead

സിഎഎ വിരുദ്ധ പ്രതിഷേധം: പോലിസ് കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

സിഎഎ വിരുദ്ധ പ്രതിഷേധം: പോലിസ് കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
X

ചെന്നൈ: സിഎഎ(ദേശീയ പൗരത്വ ഭേദഗതി നിയമം)ക്കെതിരായ പ്രതിഷേധത്തിനെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റ് എഫ്‌ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജാഫര്‍ സാദിഖ് എന്നയാളുടെ പേരില്‍ ഭൂതപാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കി കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍ ഹേമലത ഉത്തരവിട്ടത്. 2020 മാര്‍ച്ച് 12ന് കന്യാകുമാരിയിലാണ് കേസിനാസ്പദമായ സംഭവം. സിഎഎ വിരുദ്ധ പരിപാടികളുടെ ഭാഗമായി നടത്തിയ പ്രതിഷേധ പരിപാടി കാരണം വാഹന ഗതാഗതം തടസ്സപ്പെട്ടെന്നും പൊതുജനങ്ങള്‍ക്ക് ശല്യമായെന്നും കാണിച്ചാണ് പോലിസ് കേസെടുത്തത്.

എന്നാല്‍, സ്ഥലത്ത് അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ലെന്നും ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയതായി എഫ് ഐആറില്‍ പരാമര്‍ശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a), (b), (c), (d) എന്നിവ പ്രകാരം രാജ്യത്ത് സംഘടിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തിനും പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിലും സിഎഎ വിരുദ്ധ സമരത്തിനെതിരായ രണ്ടു കേസുകള്‍ മധുര ഹൈകോടതി ബെഞ്ച് റദ്ദാക്കിയിരുന്നു.

Madras HC Quashes FIR Against Anti-CAA Protester

Next Story

RELATED STORIES

Share it