Sub Lead

പേരറിവാളന് പരോള്‍

കൊവിഡ് 19 അപകട സാധ്യത മുന്‍നിര്‍ത്തി തന്റെ മകന് 90 ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ ഹരജി തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി ആഴ്ചകള്‍ക്കു ശേഷമാണ് കോടതി ഉത്തരവ്.

പേരറിവാളന് പരോള്‍
X

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എ ജി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് 19 അപകട സാധ്യത മുന്‍നിര്‍ത്തി തന്റെ മകന് 90 ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ ഹരജി തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി ആഴ്ചകള്‍ക്കു ശേഷമാണ് കോടതിയുടെ തീരുമാനം.

പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ നല്‍കണമെന്ന് ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് വി എം വേലുമണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് അപേക്ഷയിലാണ് ഉത്തരവ്. ഇത് ആദ്യം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് ജയിലിനുള്ളില്‍ താമസിക്കുന്നത് സുരക്ഷിതമാണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു.


Next Story

RELATED STORIES

Share it