Sub Lead

പശുവിനെ കൊന്നുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഹിന്ദുത്വർ അടിച്ചുകൊന്നു

സംഭവത്തിന് പിന്നാലെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍​ഗ്രസ് ആരോപിച്ചു.

പശുവിനെ കൊന്നുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഹിന്ദുത്വർ അടിച്ചുകൊന്നു
X

ഭോപ്പാല്‍: പശുവിനെ കൊന്നെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഹിന്ദുത്വർ അടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോനിയിലാണ് ആള്‍ക്കൂട്ടം രണ്ട് ആദിവാസി യുവാക്കളെ കൊലപ്പെടുത്തിയത്. 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായും പോലിസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍​ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ കക്കോഡിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജബല്‍പൂര്‍ - നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചു.

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗസംഘം ആദിവാസി യുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരു മരിച്ചതെന്നും പോലിസ് പറഞ്ഞു. ഒളിവിലായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it