Sub Lead

ന്യൂനപക്ഷങ്ങളോട് അവഗണന; മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സ്ഥാനങ്ങള്‍ രാജിവച്ചു, മണിക്കൂറുകള്‍ക്കകം രാജി പിന്‍വലിച്ചു

ന്യൂനപക്ഷങ്ങളോട് അവഗണന; മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സ്ഥാനങ്ങള്‍ രാജിവച്ചു, മണിക്കൂറുകള്‍ക്കകം രാജി പിന്‍വലിച്ചു
X

ഭോപാല്‍: ന്യൂനപക്ഷ സമുദായങ്ങളോട് പാര്‍ട്ടി വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സ്ഥാനമാനങ്ങള്‍ രാജിവച്ചു. ഉജ്ജയിനില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നൂറി ഖാന്‍ ആണ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവയ്ക്കുന്നതായി ഞായറാഴ്ച പ്രഖ്യാപിച്ചത്. തന്റെ രാജി സ്വീകരിക്കാന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് നൂറി ഖാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കകം നൂറി ഖാന്‍ രാജി പിന്‍വലിക്കുകയായിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം കൂടിയാണ് നൂറി ഖാന്‍. കമല്‍നാഥുമായി ചര്‍ച്ച ചെയ്തശേഷമാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് നൂറി ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

കമല്‍നാഥുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ എന്റെ മുഴുവന്‍ കാര്യങ്ങളും പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചു. 22 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഞാന്‍ രാജി സന്നദ്ധത പ്രകടിപ്പിക്കുന്നത്. എന്റെ ഉള്ളില്‍ എവിടെയോ ഒരു വേദന ഉണ്ടായിരുന്നു. എന്നാല്‍, കമല്‍നാഥിന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ രാജി പിന്‍വലിക്കുന്നതെന്നും നൂറി ഖാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ന്യൂനപക്ഷ സമുദായത്തോട് വിവേചനപരമായ മനോഭാവമാണ് ഉള്ളതെന്നും 'ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ പ്രതിഭകള്‍ക്ക് പാര്‍ട്ടിയില്‍ അവസരം നല്‍കുന്നില്ല എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഖാന്‍ തന്റെ രാജിക്കത്തില്‍ ഉന്നയിച്ചിരുന്നത്. ഇത് കേവലം രാഷ്ട്രീയ ആരോപണമല്ല.

വസ്തുതാപരമാണ്. സംസ്ഥാനത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലെ പ്രസിഡന്റുമാരായി ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള എത്രപേരാണുള്ളതെന്ന് അവര്‍ ചോദിച്ചു. സംസ്ഥാനത്തെ മറ്റ് കോണ്‍ഗ്രസ് ഘടകങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള സംസ്ഥാന പ്രസിഡന്റില്ല. ഞാന്‍ കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നുന്നു. ഞാന്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതിനാല്‍ എനിക്ക് പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഖാന്‍ ആരോപിച്ചു. വര്‍ഗീയ സംഘടനകളെ ചെറുക്കണമെന്ന സംസാരം കടലാസില്‍ മാത്രമാണ്. അത് കോണ്‍ഗ്രസില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍നിന്ന് പിന്തിരിയാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. 2023ലാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it