Sub Lead

'ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍'; ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമെന്നും നേപ്പാള്‍ പ്രധാന മന്ത്രി

ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നിരിക്കെ ഇന്ത്യ തര്‍ക്കത്തിലുള്ള അയോധ്യ സൃഷ്ടിക്കുകയായിരുന്നുവെന്നും ഓലി കുറ്റപ്പെടുത്തി.

ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍; ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമെന്നും നേപ്പാള്‍ പ്രധാന മന്ത്രി
X

കാഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാന മന്ത്രി കെ പി ഒലി. ഇന്ത്യ-നേപ്പാള്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഘ് പരിവാര അവകാശവാദം ഖണ്ഡിച്ച് കെ പി ഒലി മുന്നോട്ട് വന്നത്.

ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നിരിക്കെ ഇന്ത്യ തര്‍ക്കത്തിലുള്ള അയോധ്യ സൃഷ്ടിക്കുകയായിരുന്നുവെന്നും ഓലി കുറ്റപ്പെടുത്തി.

'സീത ഇന്ത്യയിലെ ശ്രീരാമനെ വിവാഹം കഴിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് നാം. എന്നാല്‍, ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയായിരുന്നു'- പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് ഓലി പറഞ്ഞു.

ഈ വര്‍ഷം ഭാനു ജയന്തി ആഘോഷം നേപ്പാളിലെ വാല്‍മീകി രാമായണം വിവര്‍ത്തനം ചെയ്ത മഹാകവി ഭാനുഭക്ത ആചാര്യയുടെ 206ാം ജന്മവാര്‍ഷികമായാണ് ആചരിക്കുന്നത്.

നേപ്പാളിലെ സാംസ്‌കാരികചിഹ്നങ്ങള്‍ കയ്യടക്കിയ ഇന്ത്യ വ്യാജ അയോധ്യ സൃഷ്ടിച്ചെന്നും ഓലി പറഞ്ഞു. ശ്രീരാമന്റെ സാമ്രാജ്യം ഉത്തര്‍പ്രദേശിലല്ല, മറിച്ച് നേപ്പാളിലെ ബാല്‍മീകി ആശ്രമത്തിനു സമീപമായിരുന്നു. പടിഞ്ഞാറന്‍ ജനപൂരിലാണ് ബാല്‍മീകി ആശ്രമം സ്ഥിതിചെയ്യുന്നതെന്നും ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിലെ പ്രധാനമന്ത്രിയായ ഓലി അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it