പിഞ്ചുകുഞ്ഞിനൊപ്പം: ആംബുലന്‍സിന് വഴിയൊരുക്കി ഒരുമയോടെ കേരളം
രാവിലെ 10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ട്.
BY SHN16 April 2019 10:06 AM GMT

X
SHN16 April 2019 10:06 AM GMT
കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുവരുന്നത്.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പറയുന്നു.
Next Story