മീനച്ചില്‍ താലൂക്കില്‍ നേരിയ ഭൂചലനം; ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഭൂചലനം സ്ഥിരീകരിച്ചു
മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു
BY SRF17 Nov 2021 8:25 AM GMT

X
SRF17 Nov 2021 8:25 AM GMT
പാലാ: പാലാ മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബുധന്‍ പകല്‍ 12.02നാണ് സംഭവം.
മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു
പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Next Story
RELATED STORIES
'വര്‍ഗീയവാദികള്‍ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മത...
2 July 2022 2:14 AM GMTഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര്‍ ആക്രമിച്ച സംഭവം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്‍ജി എന്‍ഐഎ ...
2 July 2022 12:43 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMT