ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് സിബിഐ ഓഫിസില്‍ ഹാജരായി

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സിഇഒ യു വി ജോസ് കൊച്ചി സിബി ഐ ഓഫിസില്‍ ഹാജരായി. നേരത്തേ, ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരും സിബിഐയുടെ കൊച്ചി യൂനിറ്റ് ഓഫിസില്‍ എത്തിയിരുന്നു. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം ഉള്‍പ്പെടെ സുപ്രധാന ആറു രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിക്കായി റവന്യു ഭൂമി ലൈഫ് മിഷന്‍ യൂനിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന ഫഌറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
Life Mission CEO UV Jose attended the CBI office
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMT