Sub Lead

ലെബനാന്‍ തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

62 സീറ്റുകളില്‍ മാത്രമാണ് ഇവര്‍ക്ക് വിജയം നേടാനായത്. 2018ല്‍ ഹിസ്ബുല്ലയും സഖ്യകക്ഷികളും 71 സീറ്റുകള്‍ നേടിയിരുന്നു.

ലെബനാന്‍ തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി
X

ബെയ്‌റൂത്ത്: ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഫലങ്ങള്‍ പ്രകാരം ലെബനാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. പാര്‍ലമെന്റിലെ 128 സീറ്റുകളിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 65 സീറ്റുകള്‍ നേടുന്നതില്‍ ഹിസ്ബുല്ലയും സഖ്യകക്ഷികളും പരാജയപ്പെട്ടു. 62 സീറ്റുകളില്‍ മാത്രമാണ് ഇവര്‍ക്ക് വിജയം നേടാനായത്. 2018ല്‍ ഹിസ്ബുല്ലയും സഖ്യകക്ഷികളും 71 സീറ്റുകള്‍ നേടിയിരുന്നു.

ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ ഫ്രീ പാട്രിയോട്ടിക് മൂവ്‌മെന്റിനെ (എഫ്പിഎം) മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പാര്‍ട്ടിയായി മാറിയതായി സൗദി പിന്തുണയുള്ള ക്രിസ്ത്യന്‍ വിഭാഗമായ ലെബനീസ് ഫോഴ്‌സസ് അവകാശപ്പെട്ടു.

ലെബനനിലെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷികളിലൊന്നും ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഡ്രൂസിന്റെ തലാല്‍ അര്‍സ്ലാന്‍ ഒരു പുതുമുഖത്തിന് മുന്നില്‍ പരാജയം നുണഞ്ഞതും തിരഞ്ഞെടുപ്പ് നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ലെബനന്റെ വിനാശകരമായ സാമ്പത്തിക തകര്‍ച്ചയ്ക്കും 2020 ലെ ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍, പരിഷ്‌ക്കരണ ചിന്താഗതിക്കാരായ രാഷ്ട്രീയ പുതുമുഖങ്ങള്‍ 13 സീറ്റുകള്‍ നേടിയിട്ടുണ്ട്.തലസ്ഥാനമായ ബെയ്‌റൂട്ടില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 പേരില്‍ അഞ്ചുപേരെങ്കിലും സ്വതന്ത്രരാണ്.

ഹിസ്ബുല്ലയുടെയും അമാല്‍ പ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമായ തെക്കന്‍ ലെബനനില്‍ മൂന്ന് പതിറ്റാണ്ടിനിടെ രണ്ട് ഷിയാ പാര്‍ട്ടികളും പരാജയപ്പെടാത്ത സീറ്റുകളില്‍ ഏലിയാസ് ജറാദയുടെയും ഫിറാസ് ഹംദന്റെയും തിരഞ്ഞെടുപ്പാണ് സ്വതന്ത്രര്‍ നേടിയ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്. നിലവില്‍ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനാവാത്തത് കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിക്കും പിരിമുറുക്കത്തിനും സാധ്യത ഉയര്‍ത്തുന്നു.

Next Story

RELATED STORIES

Share it