Sub Lead

ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു; മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പ്

നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി യോഗ ഗുരുവും ഹിന്ദു ആത്മീയവാദിയുമായ ശ്രീ എം എന്ന വ്യക്തിക്ക് യോഗ കേന്ദ്രം തുടങ്ങാന്‍ നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി രംഗത്തുവന്നത്

ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു; മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പ്
X

കോഴിക്കോട്: പിണറായി വിജയന്റെ ആര്‍എസ്എസ് ബന്ധം പുറത്തുവന്നതിന് പിന്നാലെ ലീഗിനെ കടന്നാക്രമിച്ച് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നെന്നാരോപിച്ചാണ് അദ്ദേഹം മുസ്‌ലിം വിരുദ്ധ നിലപാടുമായി രംഗത്തുവന്നത്.

'മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു. മല്‍സരിക്കുന്ന സീറ്റ് 12 ല്‍ നിന്നും ഇപ്പോള്‍ 27 ആയി. 2 മന്ത്രി എന്നത് കഴിഞ്ഞ തവണ 5 ആയി. ഇതാണ് പച്ചപ്പകര്‍ച്ച' എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

തിരുവനന്തപുരത്ത് നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി യോഗ ഗുരുവും ഹിന്ദു ആത്മീയവാദിയുമായ ശ്രീ എം എന്ന വ്യക്തിക്ക് യോഗ കേന്ദ്രം തുടങ്ങാന്‍ പാട്ടത്തിന് നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി രംഗത്തുവന്നത്

ശ്രീ എം ആര്‍എസ്എസ്-സിപിഎം ചര്‍ച്ചകളില്‍ ഇടനിലക്കാരനാണ് എന്ന വെളിപ്പെടുത്തലും ഇതിന് പിന്നാലെ ഉയര്‍ന്നു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ദിനേശ് നാരായണന്‍ എഴുതിയ ദി ആര്‍എസ്എസ് ആന്‍ഡ് ദി മേക്കിങ് ഓഫ് ദി ഡീപ് നേഷന്‍ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉള്ളത്.

ശ്രീഎമ്മിന്റെ സദ്‌സംഘ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറാനുള്ള നീക്കം വിവാദമായതിനു പിന്നാലെ പഴയ കൂടിക്കാഴ്ചയുടെ വിവരങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാനാണ് ലീഗിനെ കടന്നാക്രമിക്കുന്നതെന്ന അഭിപ്രായവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it