Sub Lead

സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്
X

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറിയാല്‍ തനിക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സിപിഎം ഓഫര്‍ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്ന് വിജയിച്ച ഇ യു ജാഫര്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്കില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഇതിനുപിന്നാലെ അടുത്തദിവസം ജാഫര്‍ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിന്റെ തലേന്ന് ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്.

'ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍.ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു വോട്ട് നല്‍കാം. ഞാന്‍ എന്റെ ലൈഫ് സെറ്റിലാക്കാനാണ് ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഒരു ഓപ്ഷന്‍ വരികയാണ്. ഇവിടെ 50 ലക്ഷമാണ് ഇപ്പോള്‍ ഓഫര്‍ കിടക്കുന്നത്. ഒന്ന് രണ്ട് ഉര്‍പ്യയല്ല. നീയാണെങ്കില്‍ നിന്റെ കണ്ണ് മഞ്ഞളിക്കും. അല്ലങ്കില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. നിങ്ങളുടെ കൂടെ നിന്നാല്‍ നറുക്കെടുത്താല്‍ മാത്രേ കിട്ടൂ. നീ നാളെ നോക്കിക്കോ, നാളെ കാണാം..'-എന്നാണ് ജാഫര്‍ പറയുന്നത്. സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it