Sub Lead

സയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ അലി ഖാംനഇ.

സയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ അലി ഖാംനഇ.
X

തെഹ്‌റാന്‍: ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ട സയണിസ്റ്റുകളെ തകര്‍ത്തെന്ന് ഇറാന്‍ പരമോന്ന നേതാവ് ആയത്തുല്ലാ അലി ഖാംനഇ. എല്ലാ പ്രചാരണങ്ങളും അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും സയണിസ്റ്റ് ഭരണകൂടം ഇറാന്റെ മുന്നില്‍ മുട്ടുകുത്തി. ഇറാന്‍ സേന ശത്രുവിന്റെ വിപുലമായ ബഹുതല പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയും ശക്തമായ മിസൈല്‍ ആക്രമണങ്ങളിലൂടെ അവരുടെ സൈനിക, നഗര കേന്ദ്രങ്ങളുടെ വലിയ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനികതാവളത്തെ ആക്രമിച്ചു. ''സയണിസ്റ്റ് ഭരണകൂടം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന് ഭയന്നതിനാലാണ് യുഎസ് നേരിട്ട് യുദ്ധത്തില്‍ പ്രവേശിച്ചത്. പക്ഷേ, യുഎസിന് ഒന്നും നേടാനായില്ല. ഖത്തറിലെ അല്‍ ഉദൈദ് സൈനികതാവളത്തെ ഇറാന്‍ ലക്ഷ്യമിട്ടു. അവര്‍ക്കും പ്രഹരം കിട്ടി. സ്വന്തം ആക്രമണങ്ങള്‍ പെരുപ്പിച്ചു കാട്ടിയ അവര്‍ ഈ ആക്രമണത്തെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. വാസ്തവത്തില്‍ വളരെ വലുതു സംഭവിച്ചിട്ടുണ്ട്.''- ഖാംനഇ പറഞ്ഞു.

1979ലെ ഇസ്‌ലാമിക വിപ്ലവം മുതല്‍ യുഎസ് സര്‍ക്കാരുകള്‍ ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ''മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, സ്ത്രീകളുടെ അവകാശങ്ങള്‍, യുറേനിയം സമ്പുഷ്ടീകരണം, മിസൈല്‍ വികസനം തുടങ്ങിയ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇറാന്‍ കീഴടങ്ങണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ആ സത്യം തുറന്നു പറഞ്ഞു. ഇറാന്റെ പൂര്‍ണ്ണമായ കീഴടങ്ങലില്‍ മാത്രമേ അമേരിക്കക്കാര്‍ തൃപ്തരാകൂ. അതുകൊണ്ടാണ് നമ്മള്‍ യുഎസിനെ എതിര്‍ക്കുന്നത്. ഇതാണ് ശത്രുതയുടെ മൂലകാരണം.''-ഖാംനഇ വിശദീകരിച്ചു.

Next Story

RELATED STORIES

Share it