Sub Lead

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു: പ്രിയങ്ക ഗാന്ധി

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു: പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

'തങ്ങളുടെ മുന്നില്‍ മുട്ട് മടക്കാത്തവരെ എല്ലാ വിധത്തിലും പീഡിപ്പിക്കുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. ലാലു പ്രസാദ് യാദവ് ആക്രമിക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെ. അദ്ദേഹത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ' ഇതാണ് പ്രിയങ്കയുടെ ട്വീറ്റ്. ലാലുവിനെ പിന്തുണച്ച പ്രിയങ്കക്ക് ലാലുവിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നന്ദി പറഞ്ഞു.

'നന്ദി പ്രിയങ്കാജി. ജനങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്കും ഭിന്നിപ്പിക്കുന്നവര്‍ക്കുമെതിരെയാണ് ലാലുജി എന്നും പോരാടിയത്. നീതി പുലരുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ ഈ സംഘികളെ പേടിക്കില്ല' എന്നാണ് തേജസ്വിയുടെ മറുപടി ട്വീറ്റ്.

ലാലു പ്രസാദ് യാദവിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും കാലിത്തീറ്റ കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷാവിധി പുറപ്പെടുവിക്കാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം. ലാലു മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് 139 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചെന്നാണ് അഞ്ചാമത്തെ കേസ്.

Next Story

RELATED STORIES

Share it