Sub Lead

ലക്ഷദ്വീപുകളിലെ ബിത്ര ദ്വീപ് പ്രതിരോധമന്ത്രാലയത്തിനായി ഏറ്റെടുക്കും

ലക്ഷദ്വീപുകളിലെ ബിത്ര ദ്വീപ് പ്രതിരോധമന്ത്രാലയത്തിനായി ഏറ്റെടുക്കും
X

ന്യൂഡല്‍ഹി: ലക്ഷദ്വീപുകളുടെ ഭാഗമായ ബിത്ര ദ്വീപിനെ പ്രതിരോധമന്ത്രാലയത്തിനായി ഏറ്റെടുക്കാന്‍ ഭരണകൂടം ശുപാര്‍ശ ചെയ്തു. ബിത്ര ദ്വീപിന്റെ തന്ത്രപരമായ സ്ഥാനവും ദേശീയസുരക്ഷാ പ്രാധാന്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനം പറയുന്നു. സാമൂഹിക ആഘാത സര്‍വേ നടത്തിയ ശേഷം 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും ദ്വീപ് ഏറ്റെടുത്ത് പ്രതിരോധ മന്ത്രാലയത്തിന് കൈമാറുക. സാമൂഹിക ആഘാതപഠനത്തില്‍ ഗ്രാമസഭകള്‍, കക്ഷികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ ശിവം ചന്ദ്ര പറഞ്ഞു. ജൂലൈ 11ലെ വിജ്ഞാപനം പ്രകാരം രണ്ടുമാസത്തിനകം ഭൂമി ഏറ്റെടുത്തിരിക്കണം.

കൊച്ചിയില്‍ നിന്നും 483 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിത്ര ദ്വീപിന്റെ പരമാവധി നീളം 0.57 കിലോമീറ്ററും പരമാവധി വീതി 0.28 കിലോമീറ്ററുമാണ്. 1835 വരെ കടല്‍പക്ഷികളുടെ വിഹാരകേന്ദ്രമായിരുന്നു ദ്വീപ്. മറ്റു ദ്വീപുകളിലെ പക്ഷി വേട്ടക്കാര്‍ അവിടെ പോയി വേട്ടയാടുമായിരുന്നു. മാലിക് മുല്ല എന്ന അറബ് വിശുദ്ധന്റെ മഖ്ബറ ദ്വീപിലുണ്ട്. മറ്റു ദ്വീപുകളിലെ വിശ്വാസികള്‍ അവിടെ പോയി പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. 1945ല്‍ മറ്റൊരു ദ്വീപില്‍ നിന്നുള്ള ഒരു സ്ത്രീയും മകനുമാണ് ആദ്യമായി ഈ ദ്വീപില്‍ സ്ഥിരതാമസമാക്കിയത്. നിലവില്‍ 300 ഓളം പേര്‍ ദ്വീപില്‍ താമസമുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it