Sub Lead

വോട്ടെണ്ണല്‍: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; തര്‍ക്കമുണ്ടായാല്‍ വിവിപാറ്റിന്റെ എണ്ണം കണക്കിലെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

140 അഡീഷനല്‍ റിട്ടേണിങ് ഓഫിസര്‍മാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിഎം വോട്ടും വിവിപാറ്റ് കണക്കും തമ്മില്‍ തര്‍ക്കം വന്നാല്‍ വിവിപാറ്റിന്റെ എണ്ണമാവും അന്തിമമായി കണക്കിലെടുക്കുക. ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല.

വോട്ടെണ്ണല്‍: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; തര്‍ക്കമുണ്ടായാല്‍ വിവിപാറ്റിന്റെ എണ്ണം കണക്കിലെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. 140 അഡീഷനല്‍ റിട്ടേണിങ് ഓഫിസര്‍മാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിഎം വോട്ടും വിവിപാറ്റ് കണക്കും തമ്മില്‍ തര്‍ക്കം വന്നാല്‍ വിവിപാറ്റിന്റെ എണ്ണമാവും അന്തിമമായി കണക്കിലെടുക്കുക. ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല.

വിവിപാറ്റ് വിധി സ്ഥാനാര്‍ഥികള്‍ കണക്കിലെടുത്തെ തീരൂ. പോളിങ് ദിവസം 7 വോട്ടിങ് മെഷീനുകളിലെ മോക് പോളിങ് ഡാറ്റ നീക്കാത്തത് വലിയ വിവാദമായിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുമണിവരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണും. അതിനുശേഷമാവും ഇലക്ട്രോണിക് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നത്. ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്. വിജയിയെ ഉച്ചയോടെ അറിയാനാവും. വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ത്ത് വൈകീട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാവുമെന്നാണ് പ്രതീക്ഷ.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. നിലവിലെ തീരുമാനപ്രകാരം ഇവിഎമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാവും വിവി പാറ്റുകള്‍ എണ്ണുക. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും. തിടുക്കം വേണ്ടെന്നും കൃത്യതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്താകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ തുടങ്ങും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരള പോലിസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശമുണ്ടായിരിക്കില്ല. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും.

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. 2640 പോലിസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1,344 പോലിസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകവും. തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രം.

Next Story

RELATED STORIES

Share it