Sub Lead

ഒമിക്രോണ്‍: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റൈനും നിര്‍ബന്ധം; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്

ഒമിക്രോണ്‍: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റൈനും നിര്‍ബന്ധം; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്
X

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈത്ത് ഭരണകൂടം. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പത്ത് ദിവസത്തെ ക്വാറന്റൈനും കുവൈത്ത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഗോള തലത്തില്‍ ഒമിക്രോണ്‍ വൈറസ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പുതിയ നിര്‍ദേശ പ്രകാരം അടുത്ത ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.

രാജ്യത്ത് എത്തി മൂന്ന് ദിവസത്തിനുശേഷം പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ക്വാറന്റൈനില്‍നിന്ന് പുറത്തുകടക്കാം. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിട്ട് ഒമ്പത് മാസത്തില്‍ കൂടുതലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. അല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവില്ല. ജനുവരി രണ്ട് മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായും കുവൈത്ത് മന്ത്രിസഭ അറിയിച്ചു. നവംബര്‍ 27നാണ് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള വിമാനങ്ങള്‍ കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

Next Story

RELATED STORIES

Share it