ഇസ്രായേല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്
കഴിഞ്ഞ മേയില്‍ കുവൈത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികള്‍ക്കും കുവൈത്തില്‍ ഇഖാമയുള്ള വിദേശികള്‍ക്കും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്
കുവൈത്ത് സിറ്റി: ഇസ്രായേല്‍ കപ്പലുകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇസ്രായേലില്‍ നിന്ന് ചരക്കുമായി എത്തുന്നതും അവിടേക്ക് ചരക്കുകളുമായി പോകുന്നതുമായ കപ്പലുകള്‍ കുവൈത്തിന്റെ സമുദ്രപരിധിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. കുവൈത്ത് വാര്‍ത്തവിനിമയ മന്ത്രി ഡോ. റന അല്‍ ഫാരിസാണ് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചത്. ഇസ്രായേലുമായി എല്ലാ ബന്ധവും വേര്‍പ്പെടുത്തിയ രാജ്യമാണ് കുവൈത്ത്. കഴിഞ്ഞ മേയില്‍ കുവൈത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികള്‍ക്കും കുവൈത്തില്‍ ഇഖാമയുള്ള വിദേശികള്‍ക്കും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്. സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച ചെക് റിപ്പബ്ലിക് അംബാസഡറെ കുവൈത്ത് പുറത്താക്കിയിരുന്നു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടുത്തിടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നെങ്കിലും ഇസ്രയേലുമായുള്ള കുവൈത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി. സൗദി അറേബ്യപോലും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഹറം ഇമാം ശൈഖ് സുദൈസ് ജുമുഅ ഖുതുബയിലടക്കം ഇക്കാര്യത്തിന് പച്ചക്കൊടി വീശിയത് നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു.
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT