Sub Lead

'സവര്‍ക്കര്‍ ബുള്‍ബുളില്‍ പറക്കുന്ന' ചിത്രം പോസ്റ്റ് ചെയ്തതിന് എസ്ഡിപിഐ പ്രവര്‍ത്തകനെതിരേ കേസ്

'വീര്‍ സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബുള്‍പക്ഷിയില്‍ ഇന്ത്യയെ വീക്ഷിക്കുന്ന അപൂര്‍വ ചിത്രം' എന്ന ശീര്‍ഷകത്തോടെ തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചിത്രം പോസ്റ്റ് ചെയ്തതിനാണ് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മന്‍സൂര്‍ അലി ഖാനെതിരേയാണ് കേസെടുത്തത്.

സവര്‍ക്കര്‍ ബുള്‍ബുളില്‍ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് എസ്ഡിപിഐ പ്രവര്‍ത്തകനെതിരേ കേസ്
X

ബെംഗളൂരു: എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പാഠപുസ്തകത്തെ ആസ്പദമാക്കി ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ ബുള്‍ബുളില്‍ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രവര്‍ത്തകനെതിരേ കേസെടുത്ത് ശിവമോഗ പോലിസ്.

'വീര്‍ സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബുള്‍പക്ഷിയില്‍ ഇന്ത്യയെ വീക്ഷിക്കുന്ന അപൂര്‍വ ചിത്രം' എന്ന ശീര്‍ഷകത്തോടെ തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചിത്രം പോസ്റ്റ് ചെയ്തതിനാണ് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മന്‍സൂര്‍ അലി ഖാനെതിരേയാണ് കേസെടുത്തത്.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത മന്‍സൂറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം, സര്‍ക്കാര്‍ പാഠപുസ്തകത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് തന്നെ തടങ്കലില്‍ വയ്ക്കുന്നത് അന്യായമാണെന്ന് ദ കോഗ്‌നേറ്റിനോട് സംസാരിക്കവേ മന്‍സൂര്‍ ചൂണ്ടിക്കാട്ടി. 'താന്‍ ചെയ്തത് കുറ്റമാണെങ്കില്‍, പാഠപുസ്തകത്തിന്റെ രചയിതാവിനെയും അത് പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചതിന് വിദ്യാഭ്യാസ മന്ത്രിയെയും ആദ്യം കസ്റ്റഡിയിലെടുക്കണം' -അദ്ദേഹം പറഞ്ഞു.

ഈയിടെ, രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള ഒരു സമിതി, സംസ്ഥാനത്തിന്റെ പുതുക്കിയ എട്ടാം ക്ലാസ് കന്നഡ (രണ്ടാം ഭാഷ) പാഠപുസ്തകത്തില്‍ കലവന്നു ഗെദ്ദവരു' (കാലത്തോട് ജയിച്ചവര്‍) എന്ന അധ്യായത്തില്‍ സവര്‍ക്കറെക്കുറിച്ചുള്ള ഒരു പാഠം ചേര്‍ത്തു. ആന്‍ഡമാന്‍ ജയിലില്‍ ബുള്‍ബുള്‍ പക്ഷിയുടെ പുറത്ത് ഇരുന്നാണ് സവര്‍ക്കര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതെന്നായിരുന്നു പാഠ ഭാഗത്തിലുള്ളത്.

'സവര്‍ക്കര്‍ ജയിലിലായ മുറിയില്‍ ഒരു ചെറിയ താക്കോല്‍ ദ്വാരം പോലുമില്ലായിരുന്നു. എന്നിരുന്നാലും, ബുള്‍ബുള്‍ പക്ഷികള്‍ എവിടെ നിന്നെങ്കിലും മുറി സന്ദര്‍ശിക്കും, അവരുടെ ചിറകുകളില്‍ സവര്‍ക്കര്‍ എല്ലാ ദിവസവും മാതൃഭൂമി സന്ദര്‍ശിക്കാന്‍ ഇരിക്കുകയും പറക്കുകയും ചെയ്യും' - എന്നാണ് പാഠപുസ്തകത്തിലുള്ളത്.

ചരിത്രത്തെ തിരുത്തിയെഴുതുകയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്തതിന് എഴുത്തുകാരനെയും കര്‍ണാടക സര്‍ക്കാരിനെയും വിമര്‍ശിച്ച ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് അധ്യായത്തിലെ ഖണ്ഡികയ്‌ക്കെതിരേ കടുത്ത പരിഹാസം നേരിട്ടിരുന്നു.

Next Story

RELATED STORIES

Share it