Sub Lead

കർണാടകത്തിൽ ക്ലൈ​മാ​ക്സ് ചൊ​വ്വാ​ഴ്ച; വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ടെ​ന്നു സ്പീ​ക്കറു​ടെ ഉ​റ​പ്പ്‌

കർണാടകത്തിൽ ക്ലൈ​മാ​ക്സ് ചൊ​വ്വാ​ഴ്ച; വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ടെ​ന്നു സ്പീ​ക്കറു​ടെ ഉ​റ​പ്പ്‌
X
ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​യി​ല്ല. ഇതോടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സ​ഭ ചേർന്ന് വൈ​കി​ട്ട് ആ​റി​നു മു​മ്പ് വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ ഉ​റ​പ്പു​ന​ല്‍​കി. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌ ഡി കു​മാ​ര​സ്വാ​മി​യു​ടേ​താ​യി രാ​ജി​ക്ക​ത്ത് പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ചി​ല കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കു​കൂ​ടി സം​സാ​രി​ക്കാ​നു​ണ്ടെ​ന്നും ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ച​ര്‍​ച്ച അ​വ​സാ​നി​പ്പി​ച്ച്‌ വോ​ട്ടെ​ടു​പ്പി​ലേ​ക്കു ക​ട​ക്കാ​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​മ​ത എം​എ​ല്‍​എ​മാ​ര്‍​ക്ക് ചൊ​വ്വാ​ഴ്ച 11 വ​രെ സ​ഭ​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ സ്പീ​ക്ക​ര്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി ​കെ ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കി​ല്ലെ​ന്നാ​ണ് ബി​ജെ​പി വി​ശ്വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച്‌ സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അം​ഗ​മാ​യി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ശി​വ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്ര​യും വേ​ഗം വി​ശ്വാ​സ വോ​ട്ടെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ ഹര​ജി​യി​ല്‍ കോ​ണ്‍​ഗ്ര​സും സ്പീ​ക്ക​റും ക​ക്ഷി​ചേ​രും. ഹ​രജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. വി​മ​ത​രു​ടെ വി​പ്പി​ല്‍ വ്യ​ക്ത​ത തേ​ടി​യാ​ണ് സ്പീ​ക്ക​റും കോ​ണ്‍​ഗ്ര​സും ക​ക്ഷി​ചേ​രു​ന്ന​ത്. സ്പീ​ക്ക​ര്‍​ക്കു വേ​ണ്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​യും കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി മു​തി​ര്‍​ന്ന നേ​താ​വ് ക​പി​ല്‍ സി​ബ​ലും ഹാ​ജ​രാ​കും.

Next Story

RELATED STORIES

Share it