Sub Lead

ജീവനക്കാരുടെ ശമ്പളച്ചെലവ്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും

2009 വരെ 27,175 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചിരുന്നത്.ഇതിപ്പോള്‍ 33,371 ആയി.ഇത്രയുംപേര്‍ക്കുള്ള ശമ്പളച്ചെലവ് അംഗീകരിക്കണമെന്നാണ് ബോര്‍ഡിന്റെ അപേക്ഷ

ജീവനക്കാരുടെ ശമ്പളച്ചെലവ്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും
X
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും.ജീവനക്കാരുടെ ശമ്പളചെലവ് അംഗീകരിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചെലവില്‍ 350 കോടി രൂപ വര്‍ധിക്കും, ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.യൂണിറ്റിന് 15 പൈസയെങ്കിലും വര്‍ധിപ്പിക്കണ്ട സാഹചര്യം ഉണ്ടായേക്കും.

2009 വരെ 27,175 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചിരുന്നത്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഇത്രയുംപേര്‍ മതിയെന്നാണ് കമ്മിഷന്‍ വിലയിരുത്തിയിരുന്നത്.ഇതിപ്പോള്‍ 33,371 ആയെന്നാണ് ബോര്‍ഡ് പറയുന്നത്. ഇത്രയുംപേര്‍ക്കുള്ള ശമ്പളച്ചെലവ് അംഗീകരിക്കണമെന്നാണ് ബോര്‍ഡിന്റെ അപേക്ഷ.

കണക്ഷന്റെ എണ്ണം കൂടിയതും വൈദ്യുതിവിതരണ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതും കാട്ടിയാണ് ബോര്‍ഡ് ഈ ആവശ്യം ഉന്നയിക്കുന്നത്.എന്നാല്‍ ജീവനക്കാരുടെ ചെലവ് വര്‍ധിപ്പിക്കാതെ കാര്യക്ഷമത കൂട്ടണമെന്ന നിര്‍ദ്ദേശമാണ് നേരത്തെ കെഎസ്ഇബിക്ക് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it