Sub Lead

'ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറെങ്കില്‍ കെ വി തോമസിനെ സ്വാഗതം ചെയ്യും' കോടിയേരി

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന ആളുകള്‍ എല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്.

ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറെങ്കില്‍ കെ വി തോമസിനെ സ്വാഗതം ചെയ്യും കോടിയേരി
X

കണ്ണൂർ: ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ കെ വി തോമസിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസ് വഴിയാധാരമാകില്ല. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇപ്പോഴാണ് അദ്ദേഹം ഒരു നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പലും രാജിവച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥതി കേരളത്തിലുണ്ടെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന ആളുകള്‍ എല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. മറ്റുള്ള പാര്‍ട്ടി നേതാക്കളെ കൂടി ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ്. ഞങ്ങളുടെ വേദിയില്‍ വന്ന് അവരുടെ എതിര്‍പ്പ് അവര്‍ അറിയിക്കട്ടെയെന്ന് കോടിയേരി പറഞ്ഞു.

സിപിഎമ്മുമായി സഹകരിക്കേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യുന്നതിനാണ് അവര്‍ക്ക് പ്രാധാന്യമെന്നും കോടിയേരി വിമര്‍ശിച്ചു.

ആരെ സെമിനാറില്‍ വിളിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മാണ്. അക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം ഒരു ഐക്യമുന്നണി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it