- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായോഗിക നിർദേശങ്ങൾ പറയൂ; വനിതാ സംവരണത്തെ പരിഹസിച്ച് കോടിയേരിയുടെ മറുപടി
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകുന്ന റിപോർട്ടിങ്ങിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി: സിപിഎമ്മിൽ അമ്പത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ പരിഹസിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിങ്ങൾ സംസ്ഥാന സമിതിയെ തകർക്കാൻ നടക്കുകയാണോ എന്നാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകിയത്. പ്രായോഗികമായ നിർദേശങ്ങൾ പറയൂ എന്നും കോടിയേരി കൂട്ടിച്ചേർത്തു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകുന്ന റിപോർട്ടിങ്ങിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തുപറയത്തക്ക വിധത്തിലുള്ള വിമർശനങ്ങളൊന്നും സമ്മേളനത്തിൽ ഉയർന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമിതിയിൽ വനിതാ സംവരണം വർധിപ്പിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞത് ഇങ്ങനെ, അത്രയധികം ചിന്തിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല, സ്വാഭാവികമായും എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വർധിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടിയേരി ബാലകൃഷ്ണൻ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. സെക്രട്ടേറിയറ്റിലേക്ക് ചല പുതുമുഖങ്ങൾക്കും സാധ്യതയുണ്ട്. പി എ മുഹമ്മദ് റിയാസ്, എ എൻ ഷംസീർ എന്നിവർ പരിഗണനയിലുണ്ട്. സജി ചെറിയാൻ വി എൻ വാസവൻ എന്നിവരും സെക്രട്ടേറിയറ്റിൽ വന്നേക്കും. എം വിജയകുമാർ, കടകംപളളി സുരേന്ദ്രൻ, സികെ രാജേന്ദ്രൻ എന്നിവരും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















