കൊടിസുനിയുടെ ഭീഷണി: കൊടുവള്ളി നഗരസഭയില്‍ കൈയാങ്കളി
ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച കൈയാങ്കളിയിലെത്തിയത്
കോഴിക്കോട്: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കോഴിശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ബഹളവും കൈയാങ്കളിയും. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച കൈയാങ്കളിയിലെത്തിയത്. സ്വര്‍ണ വില്പനയുടെ പേരില്‍ കോഴിശേരി മജീദിനെ ടി പി കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടിസുനി ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്ന പ്രമേയം യുഡിഎഫ് കൊണ്ടുവന്നത്.
എന്നാല്‍, ഇക്കാര്യത്തിലുള്ള പ്രമേയം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി എല്‍ഡിഎഫിന് ബന്ധമുണ്ടോയെന്നും ഭരണകക്ഷി അംഗങ്ങള്‍ ചോദിച്ചു. തുടര്‍ന്നു ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍നിന്നെഴുന്നേറ്റ് പോര്‍വിളികള്‍ ആരംഭിക്കുകയും തുടര്‍ന്നു കയ്യാങ്കളിയിലെത്തുകയുമായിരുന്നു. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് കയ്യാങ്കളി നടത്തിയ അംഗങ്ങളെ ശാന്തരാക്കിയത്.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMT